സോളാര്‍: വി എസ് രാംജത്മലാനിയില്‍ നിന്ന് നിയമോപദേശം തേടി

Posted on: August 17, 2013 9:12 pm | Last updated: August 17, 2013 at 9:12 pm
SHARE

vs 3.jpgന്യൂഡല്‍ഹി: സോളാര്‍ കേസ്സില്‍ നിയമോപദ്ദേശം തേടാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രമുഖ അഭിഭാഷകന്‍ രാംജത്ത് മലാനിയെ കണ്ടു. സോളാര്‍ വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വി എസിന് കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വി എസിന്റെ സന്ദര്‍ശനം. സീതാറാം യെച്ചൂരിയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.

സോളാര്‍ കേസന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയില്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാനാകും എന്നത് സംബന്ധിച്ചാണ് വി എസ് രാം ജത്ത്മലാനിയുമായി സംസാരിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ചതിന് ശേഷം വ്യക്തമായ മറുപടി നല്‍കാമെന്നാണ് രാംജഠ് മലാനി വിഎസിന് മറുപടി നല്‍കി. സോളാര്‍ വിഷയത്തില്‍ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.