Connect with us

Gulf

ആര്‍ എസ് സി ജുബൈല്‍ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published

|

Last Updated

ജുബൈല്‍:  ആര്‍ എസ് സി ജുബൈല്‍ സെന്‍ട്രല്‍ കമാറ്റിയുടെകീഴില്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ അറുപത്തി ഏഴാം വാര്‍ഷികം ദേശ സ്‌നേഹ സംഗമമായി ഐ സി എഫ് ജുബൈല്‍ ഹാളില്‍ ആഘോഷിച്ചു. ആര്‍ എസ് സി നാഷ്ണല്‍കമ്മറ്റി ഗള്‍ഫില്‍ നടത്തുന്നദേശസ്‌നേഹ സംഗമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഐ സി എഫ് മുന്‍ ജനറല്‍ സിക്രട്ടറി സലാം മരഞ്ചാട്ടി (ഒയാസീസ് അറേബ്യ) സംഗമം ഉദ്ഘാടനം ചെയ്തു. മത ന്യൂനപക്ഷങ്ങള്‍ മുന്‍ നിരയില്‍ നിന്ന് നയിച്ച് നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ആസ്വദിക്കാനാവുന്നില്ലന്ന് അദ്ദേഹം അഭിപ്രായപെട്ടു. സമീപ കാല സംഭവ വികാസങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കികൊടുക്കേണ്ടത് ഭരണകര്‍ത്താക്കളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

നിഷാദ് കളമശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര ലബ്ദിയുടെ 67 ആം വാര്‍ഷികത്തില്‍ നാം എത്തിപെട്ടിട്ടും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദ്രരിദ്രര്‍ക്ക് പ്രൈമറി തലത്തിലുള്ള വിദ്യാഭ്യാസം പോലും നിഷേധിക്കപെടുന്നതായി അദ്ദേഹം അഭിപ്രായപെട്ടു. റിക്ഷ വലിക്കുന്നവരെയും, അന്നത്തിനു വേണ്ടി പോരാട്ടം നടത്തുന്നവരെയും പോഷകാഹാര കുറവ് മൂലം ആരേഗ്യം ക്ഷയിച്ചവ്രെയും ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലും കാണാന്‍ കഴിയുന്നു. വികസ്വര രാജ്യമായ ഇന്ത്യക്ക് ഇത്തരം കാഴ്ചകള്‍ ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

എ കെ അസീസ് ( ഗള്‍ഫ് മധ്യമം), മുനീബ് ഹസ്സന്‍ (ഗള്‍ഫ് ചന്ദ്രിക), തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഉമ്മര്‍ സഖാഫി മൂര്‍ക്കനാട് അധ്യക്ഷത വഹിച്ചു. ആര്‍ എസ് സി കണ്‍ വീനര്‍ ഫൈസല്‍ വാഴക്കാട് സ്വാഗതവും ജാഫര്‍ കൊടിഞ്ഞി നന്ദിയും പറഞ്ഞു. പായസ വിതരണവും മിഠായി വിതരണവും നടത്തി.

Latest