1991ലെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കില്ല: പ്രധാനമന്ത്രി

Posted on: August 17, 2013 8:33 pm | Last updated: August 17, 2013 at 8:33 pm
SHARE

manmohan singhന്യൂഡല്‍ഹി: 1991 ലേതുപോലുള്ള സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കാനുള്ള സാധ്യത ഇപ്പോഴില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

1991ല്‍ വിദേശനാണ്യ നിരക്കുകള്‍ മാറ്റം സംഭവിക്കാത്തതായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. രൂപയുടെ മൂല്യം വിപണിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. 1991ല്‍ 15 ദിവസത്തേക്കുള്ള വിദേശ നാണ്യ ശേഖരം മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ 67 മാസത്തേക്കുള്ള ശേഖരമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.