പിണറായി ലാവ്‌ലിനയച്ച കത്തില്‍ ദുരൂഹത: കോടതി

Posted on: August 17, 2013 8:23 pm | Last updated: August 17, 2013 at 8:23 pm
SHARE

pinarayiതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 1997ല്‍ ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതി. വൈദ്യുതിപദ്ധതികളുടെ നവീകരണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വായ്പയ്ക്ക് പലിശയിളവ് ലഭിക്കാനുളള സാഹചര്യം പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

അതേസമയം, പിണറായി വിജയനെതിരായ രാഷ്ട്രീയനീക്കമാണ് ലാവ്‌ലിന്‍ കേസിന് പിറകിലെന്ന് പിണറായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം കെ ദാമോദരന്‍ വാദിച്ചു. കാനഡയിലെ ചര്‍ച്ച വായ്പ സംബന്ധിച്ച് മാത്രമായിരുന്നുവെന്നും അദ്ദേഹം ബോധിപ്പിച്ചു.