കാനഡയിലെ ഹോട്ടലില്‍ നിന്ന് 40 പെരുമ്പാമ്പുകളെ കണ്ടെത്തി

Posted on: August 17, 2013 12:42 pm | Last updated: August 17, 2013 at 12:42 pm
SHARE

snakeമോണ്‍ട്രിയല്‍: കാനഡയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് നാല്‍പതോളം പെരുമ്പാമ്പുകളെ പോലീസ് കണ്ടെത്തി. വ്യാഴാഴ്ച്ച രാത്രി ഒണ്ടാറിയോവിലെ ബ്രാന്‍ഡ്‌ഫോര്‍ഡ് നഗരത്തിലുള്ള ഹോട്ടലില്‍ ദമ്പതികള്‍ താമസിച്ചിരുന്ന റൂമില്‍ നിന്നാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. താമസിക്കുന്ന റൂമില്‍ നിന്ന് പെരുമ്പാമ്പുകളെ കണ്ടതായി ദമ്പതിമാര്‍ പോലീസിന് മൊഴി നല്‍കി. 30 സെന്റീമീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വലുപ്പമുള്ള പമ്പുകളെയാണ് ഹോട്ടലില്‍ നിന്നും കണ്ടെത്തിയത്. പതിനൊന്ന് ദിവസം മുമ്പ് ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളെ ഈസ്റ്റേണ്‍ ടൗണില്‍ വെച്ച് പെരുമ്പാമ്പ് കൊലപ്പെടുത്തിയെന്ന വാര്‍ത്ത വന്നതിനു ശേഷമാണ് കാനഡയില്‍ ഇത്രയധികം പെരുമ്പാമ്പുകളെ ഒരുമിച്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പെരുമ്പാമ്പുകളെ കണ്ടെത്തുമ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ ഉണ്ടായിരുന്നുവോയെന്ന് വ്യക്തമല്ല. .