പി.സി.ജോര്‍ജിനെതിരേ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: August 17, 2013 11:50 am | Last updated: August 17, 2013 at 11:50 am
SHARE

youth congressതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പ്രസ്താവനകള്‍ തുടരുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് യുഡിഎഫിനെ ശിഥിലമാക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. ജോര്‍ജിനെ നിയന്ത്രിക്കാന്‍ കേരള കോണ്‍ഗ്രസ്-എം തയാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോട് പറഞ്ഞു.