അല്‍ ഖ്വയ്ദ ഭീഷണി; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട

Posted on: August 17, 2013 10:00 am | Last updated: August 17, 2013 at 10:55 am
SHARE

heethruലണ്ടന്‍: അല്‍ ഖ്വയ്ദ തീവ്രവാദികളുടെ ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാറിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച വനിതാ ചാവേറുകളടക്കമുള്ളവരെ ഉപയോഗിച്ച് വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. ഹീത്രുവില്‍ നിന്നു പറന്നുയരുന്ന വിമാനങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നതായും സൂചനയുണ്ട്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലും നഗരത്തിലും സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വേനലവധിയായതിനാല്‍ ഏറെ തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ സാധാരണയിലും തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്തിടെ നൂറുകണക്കിനു തീവ്രവാദികള്‍ പാക്കിസ്ഥാന്‍ ജയില്‍ ചാടിയതിനാല്‍ ഈ ഉദ്യമത്തിന് അല്‍ഖ്വയ്ദയ്ക്ക് വേറെ ആളെ തിരയേണ്ട ആവശ്യം വരില്ലെന്ന് ലണ്ടനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.