Connect with us

Wayanad

കൃഷ്ണക്കും കുടുംബത്തിനും ജനമൈത്രി പോലിസ് സഹായത്താല്‍ വീട് നിര്‍മിച്ചു നല്‍കി

Published

|

Last Updated

മാനന്തവാടി: കൃഷ്ണക്കും, കുടുംബത്തിനും കൂരക്കുള്ളില്‍ നിന്നും മോചനമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കി.
പനമരം പഞ്ചായത്തിലെ കുണ്ടാല പുതിയവീട് ബാബുവിന്റേയും സജി ലക്ഷമിയുടേയും മകളാണ് കൃഷ്ണ. കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ സ്റ്റുഡന്റ് കേഡറ്റായി പ്രവര്‍ത്തിച്ച് വന്നിരുന്ന കൃഷ്ണയടെ വീടിന്റെ സ്ഥിതി മനസിലാക്കിയ മാനന്തവാടി സിഐ പി എല്‍ ഷൈജു മുന്‍കൈ എടുത്താണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. ജൂണ്‍ ആദ്യവാരമാണ് വീട് നിര്‍മ്മാണം തുടങ്ങിയത്. മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ രണ്ടര ലക്ഷം രൂപ ചിലവിട്ടാണ് നവീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആഗസ്റ്റ് 22ന് താക്കോല്‍ കൈമാറും. മൂന്ന് മുറികളും, അടുക്കളയും ഉള്‍പ്പെടുന്നതാണ് വീട്. ഈ വീടിന് വൈദ്യുതി ലഭ്യമാക്കാനും ജനമൈത്രി പോലിസാണ് മുന്‍കൈ എടുക്കുന്നുണ്ട്. മലയ സമുദായത്തില്‍പ്പെട്ട ബാബു ക്ഷയ രോഗിയായതിനാല്‍ ജോലി ചെയ്യാന്‍ കഴിയാറില്ല. ്രഭാര്യ സജി ലക്ഷമി കൂലി പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ആകെ 20 സെന്റ് സ്ഥലം മാത്രമുള്ള ഇവര്‍ക്ക് എപിഎല്‍ റേഷന്‍കാര്‍ഡാണ് ഉണ്ടായിരുന്നത്. ജനമൈത്രി പോലീസ് ഇടപ്പെട്ടാണ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റിയത്. അടുത്ത മഴക്കാലത്ത് അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് കൃഷ്ണയും കുടുംബവും.

Latest