മദ്‌റസാ പ്രവേശനോത്സവം ഇന്ന്

Posted on: August 17, 2013 6:00 am | Last updated: August 17, 2013 at 8:44 am
SHARE

കല്‍പറ്റ: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ നടത്തുന്ന എസ് എസ് എഫ് മതവിദ്യാഭ്യാസ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് ചുണ്ടത്തോട്ടം നുസ്‌റത്തുല്‍ ഇസ്‌ലാം സുന്നി സെക്കന്‍ഡറി മദ്‌റസയില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മനാഫ് അച്ചൂര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതിയംഗം ഉമര്‍സഖാഫി ചെതലയം വിഷയാവതരണം നടത്തും. സി പി ശാഹിദ് സഖാഫി, വി മരക്കാര്‍, കെ പി അബ്ദുര്‍റശീദ്, അബ്ദുല്‍ ഗഫൂര്‍ നിസാമി, ജംശീര്‍ എന്നിവര്‍ സംബന്ധിക്കും. ഡിവിഷന്‍ തല ഉദ്ഘാടനം ബത്തേരി ഡിവിഷന്‍ ആയിരംകൊല്ലിയിലും മാനന്തവാടി ഡിവിഷന്‍ പരിപാടി തലപ്പുഴ, കല്‍പറ്റ ഡിവിഷന്‍ കണിയാമ്പറ്റ, മേപ്പാടി ഡിവിഷന്‍ കോളിച്ചാല്‍, തരുവണ ഡിവിഷന്‍ ആറുവാള്‍ എന്നീ മദ്‌റസകളില്‍ നടക്കും. സെക്ടര്‍ തലങ്ങളിലും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മറ്റുള്ള മദ്‌റസകളില്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മദ്‌റസ പ്രവേശനോത്സവങ്ങള്‍ക്ക് എസ് വൈ എസ്, എസ് ജെ എം, എസ് എം എ നേതാക്കള്‍ നേതൃത്വം നല്‍കും. എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് കീഴില്‍ ലഘുലേഖ വിതരണം, പ്രഭാഷണം എന്നിവ നടക്കും.