നവാസിന്റെ മരണം; നഷ്ടമായത് മികച്ച പ്രവര്‍ത്തകനെ

Posted on: August 17, 2013 5:59 am | Last updated: August 17, 2013 at 8:42 am
SHARE

കോട്ടക്കല്‍: സ്വാഗതമാട് ചങ്ങരന്‍ചോല മുഹമ്മദ് നവാസി (18)ന്റെ മരണത്തോടെ നഷ്ടമായത് മികച്ച സംഘടനാ പ്രവര്‍ത്തകനെ. കഴിഞ്ഞ ദിവസം ക്ലാസിലേക്ക് പോയ നവാസ് സഞ്ചരിച്ച ബൈക്ക് പറമ്പിലങ്ങാടിയില്‍ വെച്ച് അപകടത്തില്‍പെടുകയായിരുന്നു.
സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതില്‍ മുമ്പിലായിരുന്നു. സെക്ടര്‍ സാഹിത്യോത്സവ് തന്റെ യൂനിറ്റില്‍ വെച്ച് നടത്തുന്നതിന് യൂനിറ്റ് ജനറല്‍ സെക്രട്ടറി കൂടിയായ നവാസിന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.
സംഘടന നേതാക്കളോടും മറ്റുമുള്ള ഭക്തി ആദരവുകള്‍ പ്രത്യേകതയായി പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കുടുംബം മുഴുക്കെ സുന്നി പ്രവര്‍ത്തന രംഗത്ത് കര്‍മ നിരതമായത് നവാസിന് സംഘടന രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രചോദനം കൂടിയായി. പറപ്പൂര്‍ ഐ യു എച്ച് എസില്‍ പ്ല്‌സ് ടു വിദ്യാര്‍ഥിയായ നവാസ് പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നതായി അധ്യാപകര്‍ പറയുന്നു. നവാസിന്റെ മരണവാര്‍ത്ത അറിഞ്ഞ് സംഘടനാ പ്രവര്‍ത്തകരും സഹപാഠികളുമായി ഒട്ടേറെ പേരാണ് വീട്ടിലെത്തിയത്.
കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് നൂറ്കണക്കിന് പേര്‍ പങ്കെടുത്തു.
പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലി ബാഖവി ആറ്റുപുറം, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, കെ ടി ത്വാഹിര്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, എസ് വൈ എസ് സോണ്‍ കമ്മിറ്റി അംഗങ്ങള്‍, ഡിവിഷന്‍ എസ് എസ് എഫ് ഭാരവാഹികള്‍ ജനാസ നിസ്‌കാരത്തിലും മറ്റും പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here