Connect with us

Kannur

ഏഴാംതരം തുല്യത പരീക്ഷ ഇന്നാരംഭിക്കും; ജില്ലയില്‍ 670 പേര്‍

Published

|

Last Updated

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അതുല്യം-സമഗ്ര തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുളള ഏഴാംതരം തുല്യത പരീക്ഷ ഒന്നാംഘട്ടം ഇന്നും നാളെയും നടക്കും. ജില്ലയിലെ 67 പരീക്ഷ കേന്ദ്രങ്ങളിലായി 670 പേരാണ് രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയത്. 17ന് രാവിലെ 10 മുതല്‍ 12 വരെ മലയാളം, 12.15 മുതല്‍ 1.45 വരെ ഇംഗ്ലീഷ്, 2.30 മുതല്‍ 4.30 വരെ ഹിന്ദി എഴുത്ത്, വാച പരീക്ഷകള്‍, 18 ന് രാവിലെ 10 മുതല്‍ 12 വരെ സാമൂഹ്യ ശാസ്ത്രം, 12.10 മുതല്‍ 2.10 വരെ അടിസ്ഥാന ശാസ്ത്രം, 2.30 മുതല്‍ 4.30 വരെ ഗണിതം. പരീക്ഷ നടത്തിപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികള്‍, അതുല്യം കോ-ഓര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കും. ഇന്ന് രാവിലെ 9.30ന് സെന്‍ട്രല്‍ ജയിലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ എ സരള ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. സെന്‍ട്രല്‍ ജയിലിലെ 14 തടവുകാര്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest