ജില്ലാ സാഹിത്യോത്സവ് വെബ്‌സൈറ്റ് ഒരുങ്ങി

Posted on: August 17, 2013 12:46 am | Last updated: August 17, 2013 at 12:46 am
SHARE

മലപ്പുറം: അടുത്ത മാസം 12 മുതല്‍ 15 വരെ മലപ്പുറത്ത് നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ദുല്‍ഫുഖാറലി സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, ടി എ ബി അഷ്‌റഫ്ഹാജി, ഉബൈദ്, അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി, നജ്മുദ്ദീന്‍ സഖാഫി, കരുവള്ളി റഹീം, ഫക്‌റുദ്ദീന്‍ താണിക്കല്‍, എം കെ എം സ്വഫ്‌വാന്‍ പ്രസംഗിച്ചു. സാഹിത്യോത്സവ് വാര്‍ത്തകളും നിര്‍ദേശങ്ങളും യഥാ സമയം അറിയുന്നതിന് www.sahithyotsav.com സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here