മലയാള സര്‍വകലാശാലയില്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം

Posted on: August 17, 2013 12:43 am | Last updated: August 17, 2013 at 12:43 am
SHARE

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ ക്ലാസുകളുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം ഇന്ന്് നടക്കും. കേരള ഗവര്‍ണര്‍ നിഖില്‍കുമാറാണ് പഠനപ്രവര്‍ത്തനങ്ങളുടെ സമാരംഭം കുറിക്കാനെത്തുന്നത്. വാക്കാട് സര്‍വകലാശാലയിലെ അക്ഷരം ക്യാമ്പസില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്്് അധ്യക്ഷത വഹിക്കും.
ആധുനികമായി സജ്ജീകരിച്ച ലൈബ്രറിയില്‍ 6000 പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഇലക്ട്രോണിക് കാറ്റലോഗിംഗ് ഭൂരിഭാഗവും പൂര്‍ത്തിയായി. നിരീക്ഷണക്യാമറകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 76 കുട്ടികള്‍ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. സംവരണ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് 21 വരെ സമയം നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ കെട്ടിടം കണ്ടെത്തി. 30 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്്. സര്‍വകലാശാല ആസ്ഥാന മന്ദിരത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍, പ്രൊഫ. ഒ എന്‍ വി കുറുപ്പ്്, സി രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മൂട്ടി എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.