എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം ഇന്ന്

Posted on: August 17, 2013 12:48 am | Last updated: August 17, 2013 at 12:48 am
SHARE

മലപ്പുറം; വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി മദ്രസാ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം ഇന്ന് വടശ്ശേരി മദ്‌റസത്തു സുന്നിയ്യയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് നിര്‍വഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിക്കും.
കെ പി എച്ച് തങ്ങള്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, വി പി എം ഇസ്ഹാഖ്, കെ സൈനുദ്ധീന്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലാ ഭാരവാഹികളായ പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, ഫഖ്‌റുദ്ധീന്‍ സഖാഫി, എം അബ്ദുറഹ്മാന്‍, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍ എന്നിവര്‍ സംബന്ധിക്കും. ഇതോടനുബന്ധമായി കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, താനൂര്‍, തിരൂര്‍, യൂനിവേഴ്‌സിറ്റി, വളാഞ്ചേരി, വണ്ടൂര്‍ ഡിവിഷന്‍ തല ഉദ്ഘാടനങ്ങള്‍ യഥാക്രമം പൊന്മള മുഹ്‌യിദ്ധീന്‍കുട്ടി ബാഖവി, അലി ബാഖവി ആറ്റുപുറം, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഹംസ സഖാഫി വെളിയംങ്കോട്, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി, സയ്യിദ് യൂസുഫ്‌കോയ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് ഹബീബുറഹ്മാന്‍ തുറാബ്, സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍ കടലുണ്ടി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ നിര്‍വ്വഹിക്കും. കാമ്പയിന്റെ ഭാഗമായി മുതഅല്ലിം സ്‌കോളര്‍ഷിപ്പ്, കിതാബ് വിതരണം, അവാര്‍ഡ് ദാനം, ബോധനം, അറബി മലയാള പ്രബന്ധ മത്സരം എന്നിവ നടക്കും.