തിരുവഞ്ചൂരുമായി ചര്‍ച്ച നടത്തിയിട്ടില്ല: പന്ന്യന്‍

Posted on: August 17, 2013 12:34 am | Last updated: August 17, 2013 at 12:34 am
SHARE

തൃശൂര്‍: സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് നേതാക്കളാരും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അഭിപ്രായ പ്രകടനം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ഇത് സംബന്ധിച്ച് മുന്നണിയിലെ നേതാക്കള്‍ക്ക് സംശയമുണ്ടെങ്കില്‍ ദുരീകരിക്കും. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം എന്ന കാര്യത്തില്‍ മാറ്റമില്ലെന്നും എല്‍ ഡി എഫിന് ഒറ്റ തീരുമാനമേ ഉള്ളുവെന്നും പന്ന്യന്‍ പറഞ്ഞു. മറ്റു വിധത്തിലുള്ള സമരങ്ങളെ സംബന്ധിച്ച് 19ന് ചേരുന്ന മുന്നണി യോഗത്തില്‍ തീരുമാനമെടുക്കും. എം എ യൂസുഫലിയുടെ പേര് സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത് ശരിയല്ലെന്നും അത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.