കേന്ദ്ര ഗവ. മദ്‌റസാ ഗ്രാന്റ്: ഇന്ന് കോഴിക്കോട്ട് ഹെല്‍പ്പ് ഡെസ്‌ക്

Posted on: August 17, 2013 12:26 am | Last updated: August 17, 2013 at 12:26 am
SHARE

കോഴിക്കോട്: കേന്ദ്ര ഗവണ്‍മെന്റിന്റെ മദ്‌റസാ മോഡേണൈസേഷന്‍ സ്‌കീം പ്രകാരം ഗ്രാന്റ് ലഭിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട മദ്‌റസകള്‍ക്കും, പുതുതായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംഘടിപ്പിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും ഓറിയന്റേഷന്‍ ക്ലാസും ഇന്ന് ഉച്ചക്ക് 2 മണിക്ക് സമസ്ത സെന്ററില്‍ നടക്കും. 2012-13 വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കപ്പെട്ട കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ മദ്‌റസകളുടെ പ്രസിഡണ്ട്, സെക്രട്ടറി, സദര്‍ മുഅല്ലിം എന്നിവരാണ് പങ്കെടുക്കേണ്ടത്.