ഇന്ന് മഅദനി ഐക്യദാര്‍ഢ്യ ദിനം: പി ഡി പി

Posted on: August 17, 2013 12:07 am | Last updated: August 17, 2013 at 12:07 am
SHARE

Abdul_Nasar_Madaniതിരുവനന്തപുരം: കടുത്ത രോഗബാധിതനും വിചാരണ തടവുകാരനുമായി ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം തികയുന്ന ഇന്ന് മഅ്ദനി ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ പി ഡി പി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
വൈകീട്ട് സംസ്ഥാനവ്യാപകമായി മണ്ഡലം കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തും. തുല്യതയില്ലാത്ത നീതിനിഷേധത്തിന് ഇരയാകുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിന് കേരളീയ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here