Connect with us

Kottayam

കാര്‍ഷികരംഗം ആധുനികവത്കരിക്കണം: മന്ത്രി

Published

|

Last Updated

കോട്ടയം: കാര്‍ഷികരംഗം ആധുനികവത്കരിക്കുന്നതിലൂടെ മാത്രമേ ഈ രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്ന് ധനമന്ത്രി കെ എം മാണി.

കര്‍ഷകദിനാചരണത്തിനോടനുബന്ധിച്ച് കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ആദായകരമായ തൊഴിലായി പുനഃസംഘടിപ്പിക്കണം. എന്നാല്‍ ഈ രംഗത്തുനിന്ന് ആവശ്യമായ വരുമാനമില്ല.
പുതിയ തലമുറ കൃഷിയെ ഒരു തൊഴിലായി സ്വീകരിക്കുന്നുമില്ല. ഇതിനു പരിഹാരമായി ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി മുതലായ ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷികമേഖലയില്‍ ഉപയോഗിക്കണം. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
“സംസ്ഥാന കാര്‍ഷികനയം” എന്ന വിഷയത്തില്‍ മുന്‍ കൃഷി ഡയറക്ടര്‍ ആര്‍ ഹേലിയും “നീര ഉത്പാദനം” എന്ന വിഷയത്തില്‍ ഡോ. വി കെ രാജു, പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊഫസര്‍ ഡോ. പി ആര്‍ സുരേഷ് എന്നിവരും സംസാരിച്ചു.