Connect with us

Ongoing News

ഇനി 'എനിവേര്‍' രജിസ്‌ട്രേഷന്‍; എവിടെ നിന്നും ഭൂമി രജിസ്റ്റര്‍ ചെയ്യാം

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ഏത് രജിസ്റ്റര്‍ ഓഫീസിലും ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമഭേദഗതി വരുന്നു. ഏത് രജിസ്‌ട്രേഷന്‍ ഓഫീസിലും ഏത് പ്രദേശത്തേയും ഭൂമി രജിസ്റ്റര്‍ ചെയ്യാനാവുന്ന എനി വേര്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാറിന്റെ രജിസ്‌ട്രേഷന്‍ നിയമഭേദഗതി പാര്‍ലിമെന്റിന്റെ പരിഗണനയിലാണ് ഇത് നടപ്പാകുന്നതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അഴിമതിയും കുറയുന്നതിന് പുറമെ, രജിസ്‌ട്രേഷന്‍ സുതാര്യവും എളുപ്പവുമാകും. —
സംസ്ഥാനത്ത് 311 രജിസ്‌ട്രേഷന്‍ ഓഫിസുകളാണുള്ളത്. ഭൂമി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതത് സ്ഥലത്തെ രജിസ്റ്റര്‍ ഓഫസിനെ സമീപിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. കമ്പ്യൂട്ടര്‍വത്കരണം പൂര്‍ണമായും നടപ്പാക്കുന്നതോടെ എവിടെയും രജിസ്‌ട്രേഷന്‍ സംവിധാനം എളുപ്പമാകും. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി തടയാനാകുമെന്നതാണ് നിയമഭേദഗതിയുടെ പ്രധാനഗുണം.—
ഉഭയസമ്മതപ്രകാരമുള്ള കരാറുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി എന്നിവ ഉള്‍പ്പെടുന്ന ബുക്‌ഫോര്‍ നിലവില്‍ രഹസ്യരേഖയാണ്. പുതിയ ഭേദഗതി പ്രകാരം ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്ന രേഖയാകും. ഇതും അഴിമതിയും ക്രമക്കേടും ഇല്ലാതാക്കുന്നതിനിടയാക്കുമെന്നാണ് പറയപ്പെടുന്നത്. തമിഴ്‌നാട്ടില്‍ ഈ നിയമം നേരത്തെ നടപ്പാക്കിയിരുന്നു. നിലവില്‍ ഏത് ആധാരവും രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടത്തില്‍ മാറ്റം വരുന്നതോടെ ഇക്കാര്യത്തില്‍ സബ്‌രജിസ്ട്രാര്‍ക്ക് വിവേചനാധികാരം ഉണ്ടാകും. നോ ഒബ്ജക്ഷന്‍ രേഖകളില്ലാതെ രജിസ്്‌ട്രേഷന്‍ നടക്കില്ലെന്ന് തീരുമാനിക്കാര്‍ അധികാരം ലഭി ക്കുന്നതോടെ വനം, റവന്യു തുടങ്ങി സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്തിട്ടുള്ള രജിസ്‌ട്രേഷന്‍ തടയാനും കഴിയുമെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ഈ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ എതിര്‍പ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest