രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

Posted on: August 17, 2013 6:00 am | Last updated: August 16, 2013 at 11:46 pm
SHARE

Rupee-vs-Dollar-weak മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 750 പോയിന്റ് ഇടിഞ്ഞ് 18618.20ല്‍ ക്‌ളോസ് ചെയ്തു. ഇന്നലെ വിപണി തുറന്നത് 19297.11 പോയന്റിലാണ്. നിഫ്ടി 225.35 പോയിന്റ് ഇടിഞ്ഞ് 5516.95ല്‍ ക്‌ളോസ് ചെയ്തു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുത്തനെ തകര്‍ന്നു.

സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ അമേരിക്ക പ്രഖ്യാപിച്ച പാക്കേജ് പിന്‍വലിക്കുന്നതിലുള്ള ഭീതിയാണ് ഓഹരി വിപണിയിലെ തകര്‍ച്ചക്ക് കാരണമായത്.
വിദേശങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും ആര്‍ ബി ഐ പരിധി നിശ്ചയിച്ചതും ഓഹരി വിപണിക്ക് ക്ഷീണം വരുത്തി.
രൂപയുടെ മൂല്യം ഡോളര്‍ ഒന്നിന് 62.03 എന്ന റെക്കോര്‍ഡ് തലത്തിലെത്തി. ഇതിന് മുമ്പ് രൂപക്ക് കനത്ത മൂല്യത്തകര്‍ച്ച സംഭവിച്ചത് ഈ മാസം ആറിനാണ്്. ഡോളറുമായുള്ള രൂപയുടെ മൂല്യം അന്ന് 61.80 ആയിരുന്നു.