Connect with us

International

ഈജിപ്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത്

Published

|

Last Updated

വാഷിംഗ്ടണ്‍: ഈജിപ്തില്‍ നൂറുകണക്കിന് ജനങ്ങളുടെ മരണത്തിനിടയാക്കിയ സൈനിക നടപടിയെ തുടര്‍ന്ന് യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ഈജിപ്തിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട് രക്ഷാസമിതി നിര്‍ണാകയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും സാങ്കേതിക കാരണത്താല്‍ അത് പരസ്യമാക്കാന്‍ സാധിക്കില്ലെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു. ഈജിപ്തിനെതിരെ ബ്രിട്ടനും ഫ്രാന്‍സും ആസ്‌ത്രേലിയയും ശക്തമായ നിലാപാടാണ് സ്വീകരിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക നടപടിയെ അമേരിക്ക ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈജിപ്തിനുള്ള സൈനിക സഹായം നിര്‍ത്തിവെച്ചതായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഈജിപ്ത് സര്‍ക്കാറിനും സൈന്യത്തിനും സഹായം നല്‍കാന്‍ സാധിക്കില്ലെന്ന് ഒബാമ വ്യക്തമാക്കി. ഈജിപ്തിലേക്ക് യാത്ര ചെയ്യുന്നതിന് യു എസ് പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക നടപടിയെ തുടര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈജിപ്ഷ്യന്‍ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.