Connect with us

National

പിതാവിന്റെ കൈയില്‍ നിന്ന് പുഴയില്‍ വീണ കുഞ്ഞിന്റെ മൃതദേഹം കിട്ടി

Published

|

Last Updated

ഹൈദരാബാദ്: പിതാവിന്റെ കൈകളില്‍ നിന്ന് അബദ്ധത്തില്‍ മുസി നദിയില്‍ വീണ ഒന്നര വയസ്സുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. പ്രവാസി ഇന്ത്യക്കാരനായ ഡോക്ടര്‍ മേഘ ശ്യാം റെഡ്ഢി, നഗോലയില്‍ പാലത്തിന് മുകളില്‍ നിന്ന് പുഴ കാണിച്ചു കൊടുക്കുന്നതിനിടയില്‍ വ്യാഴാഴ്ചയാണ് കുഞ്ഞ് പുഴയിലേക്ക് വീണത്. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന റെഡ്ഢി നാട്ടില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ദുരന്തം.

രംഗ റെഡ്ഢി ജില്ലക്ക് തൊട്ട്് കിടക്കുന്ന ഹയാത് നഗറിലെ മാരിപ്പള്ളി പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുത്തൊഴുക്കില്‍ മകള്‍ മാന്‍വി ഒലിച്ചു പോകുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റെഡ്ഢിയുടെ പത്ത് വയസ്സുകാരനായ മകന്‍ പ്രമേക് റെഡ്ഢി ഒരു കൈപ്പാടകലെ നില്‍ക്കുന്നുണ്ടായിരുന്നു.
മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും വ്യാഴാഴ്ച രാത്രി വൈകിയും തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസ് നീന്തല്‍ വിദഗ്ധരെയും ഫയര്‍ സര്‍വീസുകാരെയും മുനിസിപ്പല്‍ തൊഴിലാളികളേയും വിളിച്ചുവരുത്തി നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ചകാലത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
മാലിന്യങ്ങള്‍ നിറഞ്ഞ പുഴയില്‍ നിറയെ പായലുമുണ്ടായിരുന്നു. ഇത് കാരണം തിരച്ചില്‍ വളരെ മന്ദഗതിയിലായിരുന്നു. ടൂറിസം വകുപ്പിന്റെ ബോട്ടുകള്‍ രംഗത്തിറക്കിയിട്ടും പായലുകള്‍ കാരണം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

 

---- facebook comment plugin here -----

Latest