കാനേഡിയന്‍ നഗരത്തിന് ഗാന്ധിജിയുടെ പേര്

Posted on: August 16, 2013 11:15 pm | Last updated: August 16, 2013 at 11:15 pm
SHARE

mahathma gandhiടൊറാന്റോ: ഇന്ത്യയുടെ 67ാം സ്വാതന്ത്ര്യ ദിനത്തിന് കാനഡയുടെ ഉപഹാരം. വിന്നിപെഗ് എന്ന കാനേഡിയന്‍ നഗരത്തിലെ തെരുവിന് ഇന്ത്യന്‍ രാഷ്ട്ര പിതാവിന്റെ പേര് നല്‍കി. കാനഡയിലെ പ്രസിദ്ധമായ ഹ്യൂമന്‍ റൈറ്റ്‌സ് മ്യൂസിയത്തിലേക്കുള്ള വഴിയിലെ വിന്നിപെഗ് തെരുവ് ഇനി മഹാത്മാ ഗാന്ധി എന്ന പേരില്‍ അറിയപ്പെടുക.
മനുഷ്യരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ നാമമാണ് മ്യൂസിയം നിലനില്‍ക്കുന്ന സ്ഥലത്തിന് ഏറ്റവും അനിയോജ്യമാകുകയെന്ന് വിന്നിപെഗ് മേയര്‍ സാം കാറ്റ്‌സ് വ്യക്തമാക്കി. പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വിന്നിപെഗിലെ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് കൂടി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here