ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തല ചെറിയുന്നു: പി.സി. ജോര്‍ജ്

Posted on: August 16, 2013 10:29 pm | Last updated: August 16, 2013 at 10:29 pm
SHARE

ഈരാറ്റുപേട്ട: ഉമ്മന്‍ ചാണ്ടി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിക്കും ആന്റോ ആന്റണിക്കും ജയ് വിളിക്കുന്ന ചില ‘ചന്തകളാണ്’ തനിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. ആന്റോ ആന്റണി നേരിട്ട് യോഗം വിളിച്ചാണ് തനിക്കെതിരേ പ്രവര്‍ത്തകരെ ഇളക്കി വിടാന്‍ ശ്രമിക്കുന്നത്. പല യോഗത്തിനും എത്തുന്നത് പത്തു പതിനഞ്ച് പേര്‍ മാത്രമാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.