ആര്‍ എസ് സി ദേശ സ്‌നേഹ സംഗമം ശ്രദ്ധേയമായി

Posted on: August 16, 2013 6:46 pm | Last updated: August 16, 2013 at 10:07 pm
SHARE

ദുബൈ: സ്വാതന്ത്ര്യത്തിലൂടെയാണ് സമാധാനമുണ്ടാവുന്നതെന്ന് ആര്‍ എസ് സി. യു എ ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശസ്‌നേഹ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ സംഗമം ഐ സി എഫ്. യു എ ഇ നാഷനല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടാണ് നാം സമാധാനം അനുഭവിക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ ഹിഡന്‍ അജണ്ടയായിരുന്നു വിവിധ മതങ്ങളെ തമ്മിലടിപ്പിക്കുകയെന്നത്. ഏതെങ്കിലുമൊരു മതക്കാര്‍ക്കും അവകാശപ്പെടാനാകാതെ വ്യത്യസ്ത ജാതിമത വിഭാഗങ്ങളുടെയും അവകാശമാണ് സ്വതന്ത്ര ഭാരതം. സംഗമത്തമത്തില്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി അധ്യക്ഷത വഹിച്ചു. അഹ്്മദ് ശെറിന്‍ വിഷയാവതരണം നടത്തി. ഇസ്മാഈല്‍ ഏറാമല, പുന്നക്കന്‍ മുഹമ്മദലി, വി എം സതീഷ് സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here