ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് അശ്ലീല രംഗങ്ങള്‍; ഇന്ത്യക്കാരന്‍ പിടിയില്‍

Posted on: August 16, 2013 9:15 pm | Last updated: August 16, 2013 at 9:15 pm
SHARE

ONLINEഷാര്‍ജ: പി ടു പി സാങ്കേതികവിദ്യ വഴി അശ്ലീല രംഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയ ഇന്ത്യന്‍ യുവാവ് പോലീസ് പിടിയിലായി.
ഇത്തരം രംഗങ്ങള്‍ ലഭിച്ച കുട്ടികളില്‍ ചിലരുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഷാര്‍ജയിലെ മുവൈലിഗ് പ്രദേശത്തെ താമസ സ്ഥലത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.
മുതിര്‍ന്നവര്‍ക്കും അശ്ലീല രംഗങ്ങളടങ്ങിയ ഫയലുകള്‍ പകര്‍ത്തി നല്‍കിയിട്ടുണ്ടെങ്കിലും ഇരകളിലധികവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പ്രോസിക്യൂഷനു കൈമാറി.