പീഡനം: 50,000 ദിര്‍ഹം പിഴ

Posted on: August 16, 2013 9:13 pm | Last updated: August 16, 2013 at 9:13 pm
SHARE

അബുദാബി: കാമുകിയെ പീഡിപ്പിച്ച യൂവാവിന് 50,000 ദിര്‍ഹം പിഴ. അബുദാബി സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകിയെ അടിക്കുകയും ചൂടുള്ള വസ്തു ഉപയോഗിച്ച് പൊള്ളിക്കുകയും ഉള്‍പ്പെടെയുള്ള പീഡനമുറകള്‍ നടത്തിയെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കോടതി യുവാവിന് നാലു മാസം തടവ് വിധിച്ചിരുന്നു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ചതായി തെളിഞ്ഞ സാഹചര്യത്തിലായിരുന്നു ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പിന്നീടായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി സിവില്‍ കോടതയിയെ സമീപിച്ചത്. സന്ദര്‍ശന വിസയില്‍ തലസ്ഥാനത്ത് എത്തിയ യുവതിയുമായി സൗഹൃദത്തിലായ യൂവാവ് യുവതിക്ക് താമസ സൗകര്യം ശരിപ്പെടുത്തി നല്‍കിയിരുന്നു. പിന്നീട് ഇവര്‍ ഒന്നിച്ച് താമസിക്കുന്ന അവസ്ഥയിലുമെത്തി. ഇവര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പീഡനത്തിലേക്ക് നയിച്ചതെന്ന് സിവില്‍ കോടതി നിരീക്ഷിച്ചു.