മികച്ച സേവനത്തിന് മലയാളിക്ക് യു എ ഇ സര്‍ക്കാറിന്റെ അവാര്‍ഡ്

Posted on: August 16, 2013 9:06 pm | Last updated: August 16, 2013 at 9:06 pm
SHARE

ദുബൈ: മികച്ച സേവനത്തിനു യുഎഇ ഗവണ്‍മെന്റിന്റെ അവാര്‍ഡ് റാസല്‍ഖൈമ ഖത്ത് ഹെല്‍ത്ത് സെന്റര്‍ ഫാര്‍മസിസ്റ്റ് മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുല്‍ ഹമീദിനു ലഭിച്ചു.
റാസല്‍ഖൈമ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു. സര്‍ക്കാരിനു കീഴിലുള്ള 18 വകുപ്പുകളിലെ 35,000 പേരില്‍ നിന്ന് 650 പേരെയാണ് അവാര്‍ഡിനു തിരഞ്ഞെടുത്തത്. കോഴിക്കോട് റഹ്മാനിയ സ്‌കൂള്‍ അധ്യാപിക ഹസീനയാണു ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here