അബുദാബി നഗരസഭ ഭവന വിതരണം തുടങ്ങി

Posted on: August 16, 2013 9:05 pm | Last updated: August 16, 2013 at 9:05 pm
SHARE

അബുദാബി;യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും നേതൃത്വത്തില്‍ സ്വദേശികള്‍ക്കു നല്‍കിവരുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായുള്ള, അല്‍ ഫലാസി മൂന്നില്‍ നിര്‍മിച്ച 1,326 വീടുകളുടെ താക്കോല്‍ദാനം അബുദാബി നഗരസഭയില്‍ തുടങ്ങി. ആദ്യ ദിനം തന്നെ സ്വദേശികളുടെ വന്‍ തിരക്കായിരുന്നു. രാവിലെ ഏഴ് മുതല്‍ 25 കൗണ്ടറുകളിലായി പ്രത്യേകം കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ തുറന്നിരുന്നു. പ്രത്യേക പരിചരണ വിഭാഗത്തിനായി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ദിവസം തന്നെ 75 ശതമാനവും കൈമാറിയതായി കസ്റ്റമര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ സൈഫ് സഈദ് അല്‍ മന്‍സൂരി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഇന്നും (വ്യാഴം) സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്കായുള്ള ഭവന നിര്‍മാണ പദ്ധതി 2010ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 4857 വില്ലകള്‍ 125 ലക്ഷം ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി സര്‍വീസ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബി, ലാന്‍ഡ് ആന്‍ഡ് പ്രോപ്പര്‍ട്ടി ആക്ടിംഗ് ഡയറക്ടര്‍ ഹുസൈന്‍ ജുനൈബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.