ഉപരോധ സമരം ആവേശകരമെന്ന് പിബി

Posted on: August 16, 2013 7:57 pm | Last updated: August 16, 2013 at 7:58 pm
SHARE

ന്യൂഡല്‍ഹി: കേരളത്തിലെ ഉപരോധ സമരം വിജയകരമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. വൈകിട്ട് ഡല്‍ഹിയില്‍ അവസാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്. സോളാര്‍ സമരം അവസാനിച്ചിട്ടില്ലെന്നും തുടര്‍ന്നുള്ള സമരമുറകള്‍ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.