ചരിത്ര സ്മരണകളുയര്‍ത്തി അല്‍ ഫുര്‍ഖാന്‍ സ്വാതന്ത്ര്യദിനാഘോഷം

Posted on: August 16, 2013 7:32 pm | Last updated: August 16, 2013 at 7:32 pm
SHARE

20130815_104457വണ്ടൂര്‍: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പി എന്‍ നമ്പീശന്റെ സാന്നിദ്യത്തില്‍ ചരിത്ര സ്മരണകളുയര്‍ത്തിയാണ് അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപിച്ചത്. തന്റെ സമര അനുഭവങ്ങളും കാഴ്ചപാടുകളും പുതു തലമുറക്ക് കൈമാറാനായതില്‍ സന്തോഷം രേഖപെടുത്തിയ അദ്ദേഹം രാഷ്ട്ര പുരോഗതിക്കായി കഠിനാധ്വാനം ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.ധാര്‍മികതയും സദാചാരവും സംരക്ഷിക്കുവാനും പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തുവാനും കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സ്വാതന്ത്ര്യസമര സേനാനിയുടെ കൂടെ സ്വാതന്ത്ര്യദിനാഘോഷം നടത്താനായതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.
നേരത്തെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എ പി ബഷീര്‍ ചെല്ലകൊടി പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
ശേഷം സ്‌കൗട്ട് വിങിന്റെ മാര്‍ച്ച് പാസ്റ്റും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
സ്‌കൂള്‍ മാനേജര്‍ അബ്ദുള്ള ബാഖവി സ്വാതന്ത്ര്യസമര സേനാനിയെ പൊന്നാടയണിയിച്ചു.
കെ പി ജമാല്‍ കരുളായി, അബൂബക്കര്‍ സിദ്ദീഖ്, ഇ ആഷിഖ്,അനീസ് എന്നിവര്‍ നേതൃത്വം നല്‍കി