പിസി ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Posted on: August 16, 2013 7:19 pm | Last updated: August 16, 2013 at 7:23 pm
SHARE

pc george

ഈരാറ്റുപേട്ട: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റം. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനായി പ്രകടനമായി പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം അതുവഴി കടന്നു പോവുകയായിരുന്ന പിസി ജോര്‍ജിനെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കാറില്‍നിന്ന് ജോര്‍ജ് പുറത്തിറങ്ങിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

അതിനിടെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ വാക്കേറ്റം രൂക്ഷമാവുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം.