Connect with us

Gulf

ഈ വര്‍ഷം അവസാനത്തോടെ പുതിയ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്

Published

|

Last Updated

ദോഹ: രാജ്യത്ത് പുതിയൊരു വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് കൂടി. ഈ വര്‍ഷം അവസാനത്തോടെ ദോഹയുടെ തെക്കന്‍ പ്രവിശ്യകളിലൊന്നില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2008 ഫെബ്രുവരിയില്‍ പ്രാരംഭം കുറിച്ചിട്ടുണ്ട്. വന്‍തുക ചിലവഴിച്ചു നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റ്ന്റെ ആകൃതിയും മോടിയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പകുതിയലധികം തുകയും ചെലവഴിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 900 പേര്‍ക്കും പിന്നീട് 1.2 മില്ല്യന്‍ പേര്‍ക്കും ജോലിസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ദോഹയിലും പരിസര പ്രദേശങ്ങളിലുമുള്ള തോട്ടങ്ങള്‍ നനക്കുന്നതിനു വേണ്ടിയാണ് ഈ പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുക.