Connect with us

Kerala

കോഴിക്കോട് ഷൊര്‍ണൂര്‍ റെയില്‍പാത വൈദ്യുതീകരണം അടുത്തവര്‍ഷത്തോടെ

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട- ഷൊര്‍ണ്ണൂര്‍ റെയില്‍പാതയുടെ വൈദ്യൂതീകരണം അടുത്ത വര്‍ഷം ഓണത്തോടെ പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു ജനറല്‍ മാനേജര്‍. അദ്ദേഹം എം കെ രാഘവന്‍ എംപിയുമായി കൂടിക്കാഴ്ച്ച നടത്തി. മലബാറിലെ റെയില്‍ ഗതാഗതത്തിന് ഒരു വലിയൊരു നേട്ടമായിരിക്കും ഈ വൈദ്യുതീകരണത്തിന്റെ പൂര്‍ത്തീകരണം. ഏറെ കാലമായി ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ജനറല്‍ മാനേജറുടെ പുതിയ പ്രഖ്യാപനം.

എലത്തൂരില്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. കടലുണ്ടിയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാനും ധാരണയായി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പോകുന്ന യാത്രക്കാരെ പരിഗണിച്ച് അങ്കമാലിയില്‍ ജനഗതാബ്ദി ഉപ്പെടെയുള്ള ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഷൊര്‍ണ്ണൂര്‍ കാരക്കാട് പാത ഉള്‍പ്പടെ ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കുമെന്നും രാകേഷ് മിശ്ര ചര്‍ച്ചയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest