ദുര്‍ഗയുടെ സസ്‌പെന്‍ഷനില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

Posted on: August 16, 2013 4:51 pm | Last updated: August 16, 2013 at 5:29 pm
SHARE

Durga_Shakti_Nagpalന്യൂഡല്‍ഹി: ഐ എ എസ് ഉദ്യോഗസ്ഥയായ ദുര്‍ഗ നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പൊതു താല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. കേസില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. പൊതുപ്രവര്‍ത്തകനായ നൂതാന്‍ ടാക്കൂറാണ് ഹരജിക്കാരന്‍. നോയിഡയില്‍ മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാണ് ദുര്‍ഗാ നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഔദ്യോഗിക കൃത്യങ്ങളില്‍ വീഴ്ചവരുത്തിയതിനാണ് ദൂര്‍ഗാ നാഗ്പാലിനെ സസ്‌പെന്റ് ചെയ്തതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here