ജനസമ്പര്‍ക്ക പരിപാടി മൂന്നു ജില്ലകളില്‍ മാറ്റിവെച്ചു

Posted on: August 16, 2013 4:41 pm | Last updated: August 16, 2013 at 4:41 pm
SHARE

തിരുവനന്തപുരം: ആഗസ്ത് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ പരിപാടികളാണ് മാറ്റിവെച്ചത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം ശക്തമാക്കാന്‍ സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷസംഘടനകള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിവരം. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ പ്രതിഷേധം ശക്തമായിരിക്കും എന്ന് മുന്നില്‍ കണ്ടാണ് പ്രതിഷേധം മാറ്റിവെച്ചത്. താന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.