ഫറോക്കില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

Posted on: August 16, 2013 12:19 pm | Last updated: August 16, 2013 at 2:23 pm
SHARE

railway ferokeപുളിക്കല്‍ – ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ മനിശ്ശീരികുണ്ടില്‍ പരേതനായ കുഞ്ഞിരായിന്റെ മകന്‍ അബ്ബാസ് (48) ആണ് മരിച്ചത്.

ഫറോക്ക് റെയില്‍വേ പാലത്തിന് സമീപം സുഹൃത്തുക്കള്‍ ചൂണ്ടയിടുന്നത് കണ്ട് അങ്ങോട്ട് ചെന്നതായിരുന്നു അബ്ബാസ്. ഈ സമയം ഇതുവഴി വന്ന പരശുറാം എക്‌സ്പ്രസ് തട്ടിത്തെറുപ്പിക്കുകയായിരുന്നു. ഏതാനും ദൂരം അബ്ബാസിനേയും വഹിച്ച് ട്രെയിന്‍ മുന്നോട്ട് പോകുകയും ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ മയ്യിത്ത് വീട്ടിലെത്തിക്കും.

അബ്ബാസിന് ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍മക്കളുണ്ട്. മകന്‍ സ്വാലിഹ് ദുബൈയിലാണ്.