സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: August 16, 2013 11:08 am | Last updated: August 18, 2013 at 8:15 am
SHARE

oommen chandl

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കും. ഇതിലെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷത്തിനെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതീക്ഷിക്കുന്നതായും ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും. ഇക്കാര്യത്തില്‍ താന്‍ തീരുമാനം മാറ്റേണ്ടതില്ല. തന്നെ തടയുമെന്ന തീരുമാനം എടുത്തവരാണ് അത് പുനഃപരിശോധിക്കേണ്ടത്.പാവങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. സി പി എമ്മിന്റെ സമരം എന്താവുമെന്ന് ജനങ്ങള്‍ തീരുമാനിക്കും.