Connect with us

Business

രൂപ താഴുന്നു; ഒരു ഡോളറിന് 62 രൂപ കൊടുക്കണം

Published

|

Last Updated

മുംബൈ: രൂപയുടെ വിനിമയ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിനിമയ നിരക്കനുസരിച്ച് 61.82 രൂപയാണ് ഒരു ഡോളറിന്റെ വില. കഴിഞ്ഞ ആഴ്ചത്തെ 61.80 എന്ന നിരക്കാണ് വീണ്ടും ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണെങ്കിലും അതിന്നിടക്ക് നേരിയ തോതില്‍ മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മുതല്‍ മൂല്യം ഇടിയുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ച ആഭ്യന്തര വിപണിയില്‍ ബാധിച്ചു. 500 പോയന്റിലധികം സെന്‍സെക്‌സ് ഇടിഞ്ഞു.

Latest