സി പി എം പോളിറ്റ് ബ്യൂറോ ഇന്ന്

Posted on: August 16, 2013 8:57 am | Last updated: August 16, 2013 at 8:58 am
SHARE

cpim pbന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ശനി ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രകമ്മറ്റിയും ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും യോഗം ചര്‍ച്ച ചെയ്യും. കേരളത്തിലെ സെക്രട്ടേറിയേറ്റ് ഉപരോധം, പശ്ചിമബംഗാളിലെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തിരിച്ചടി തുടങ്ങിയ കാര്യങ്ങള്‍ പി ബി ചര്‍ച്ച ചെയ്‌തേക്കും എന്നാണറിയുന്നത്. പി ബി കമ്മീഷന്‍ കേരളത്തിലേക്ക് പോകുന്ന തിയതിയും യോഗത്തില്‍ തീരുമാനിച്ചേക്കും.

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും. കേരളത്തിലെ സെക്രട്ടേറിയറ്റ് ഉപരോധം പാര്‍ട്ടിക്ക് വലിയ ഗുണമായെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here