എസ് എസ് എഫ് ജില്ലാ കമ്മിറ്റി നൂറ് മുതഅല്ലിംകള്‍ക്ക് കിതാബ് വിതരണം ചെയ്യും

Posted on: August 15, 2013 5:15 am | Last updated: August 15, 2013 at 5:15 am
SHARE

കോഴിക്കോട്: ജില്ലയിലെ വിവിധ ദര്‍സുകളിലും മതസ്ഥാപനങ്ങളിലും പഠനം നടത്തുന്ന 100 മുതഅല്ലിംകള്‍ക്ക് കിതാബ് വിതരണം ചെയ്യാന്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 22ന് മടവൂര്‍ സി എം സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കിതാബ് വിതരണം ചെയ്യും.
ഇതോടനുബന്ധിച്ച് നടക്കുന്ന മുതഅല്ലിം സംഗമത്തില്‍ ജില്ലയിലെ ദര്‍സുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കാലത്ത് പത്തിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി വിവിധ സെഷനുകളില്‍ ക്ലാസെടുക്കും. ടി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി ഇസ്മാഈല്‍ മിസ്ബാഹി, സി കെ റാശിദ് ബുഖാരി സംബന്ധിക്കും.