എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: August 15, 2013 2:13 am | Last updated: August 15, 2013 at 2:13 am
SHARE

KANTHAPURAM-NEWകോഴിക്കോട്: സംസ്ഥാനത്ത് മദ്‌റസാ അധ്യായന വര്‍ഷത്തിന്റെ ആരംഭദിവസമായ ശനിയാഴ്ച സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും എസ് എസ് എഫ് ആഭിമുഖ്യത്തില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും. ‘വിദ്യയുടെ വിളക്കത്തിരിക്കാം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മതവിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായാണ് പ്രവേശനോത്സവം.
സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കരുവമ്പൊയില്‍ സിറാത്തുല്‍ മുസ്തഖീം മദ്‌റസയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, എസ് എം എ സെക്രട്ടറി ഇ യഅ്കൂബ് ഫൈസി സംബന്ധിക്കും. മതപാഠശാലകളില്‍ നവാഗതരായി എത്തുന്ന പഠിതാക്കളെ മധുരം നല്‍കിയും വിവിധ അക്ഷരോപഹാരങ്ങള്‍ നല്‍കിയും സ്വീകരിക്കും. മത ക്യായിനിന്റെ ഭാഗമായി സ്‌കോളര്‍ഷിപ്പ് വിതരണം, യൂനിഫോം വിതരണം, പുസ്തക വിതരണം, വിജ്ഞാന പരീക്ഷ തുടങ്ങിയ പരിപാടികള്‍ നടക്കും.
ഇതുസംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബശീര്‍, എ എ റഹീം, അബ്ദുല്‍ റശീദ് നരിക്കോട്, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

വിജയിപ്പിക്കുക:
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
കോഴിക്കോട്: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മദ്‌റസാ പ്രവേശനോത്സവം വിജയമാക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗം അഭ്യര്‍ത്ഥിച്ചു.
ധാര്‍മിക ബോധമുള്ളമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരളത്തിലെ മദ്‌റസകളില്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തില്‍ മുഴുവന്‍ ജനങ്ങളും ഭാഗവാക്കാവണമെന്നും പരിപാടിയുടെ വിജയത്തിനായി മദ്‌റസാ പരിധിയിലെ മുഴുവന്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം പ്രവര്‍ത്തകരും സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.