സമസ്ത: 26 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: August 15, 2013 2:11 am | Last updated: August 15, 2013 at 2:11 am
SHARE

കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി പുതുതായി 26 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ദാറുല്‍ മുസ്ഥഫാ മദ്‌റസ കൃഷ്ണപുരം കാര്‍ത്തികപ്പള്ളി ആലപ്പുഴ, മദ്‌റസത്തു സലാമത്തുല്‍ ഈമാന്‍ എലിയാപറമ്പ് കാവനൂര്‍ മലപ്പുറം, ഇര്‍ശാദുല്‍ ഇസ്‌ലാം ഇര്‍വത്തൂര്‍ പദവ് ബണ്ട്‌വാള്‍ കര്‍ണാടക, അസീസിയ്യ മദ്‌റസ കൊടിയത്തൂര്‍ കോഴിക്കോട് , മദ്‌റസത്തുല്‍ ഹിദായ നരണിപ്പുഴ പൊന്നാനി മലപ്പുറം, മദ്‌റസത്തുല്‍ മദീന വെള്ളയൂര്‍ കാവുങ്ങല്‍ നിലമ്പൂര്‍ മലപ്പുറം, മദ്‌റസത്തുല്‍ ഇഹ്‌യാഉസുന്ന കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് മലപ്പുറം, അല്‍ മദ്‌റസത്തുല്‍ അശ്‌റഫിയ്യ മലയന്‍കാട് ആലുവ എറണാകുളം, ബുസ്താനുല്‍ ഉലൂം മദ്‌റസ എര്‍മാളം കാസറഗോഡ്, മര്‍കസ് പബ്ലിക്ക് സ്‌കൂള്‍ എലത്തൂര്‍ കോഴിക്കോട് , ഖിദ്മത്തുല്‍ ഇസ്‌ലാം പാലേട് ബല്‍ത്തങ്ങാടി ദക്ഷണ കന്നട, മദ്‌റസത്തുല്‍ ഹസനുല്‍ ബസ്വരി കീഴയില്‍പപ്പയില്‍ വള്ളിക്കുന്ന് മലപ്പുറം, ബാ-അലവിയ്യ സുന്നി മദ്‌റസ കോട്ടക്കല്‍ കുറ്റിപ്പുറം മലപ്പുറം, മദ്‌റസ സിറാജുല്‍ ഹുദ അമ്മപേട്ട സേലം തമിഴ്‌നാട്, മദ്‌റസ കമല്‍ബാഷ അമ്മപേട്ട സേലം തമിഴ്‌നാട്, ബുഖാരിയ്യ സുന്നി മദ്‌റസ മപ്രം വാഴക്കാട് മലപ്പുറം, നൂറുല്‍ ഹുദാ സുന്നീ മദ്‌റസ മാരുതി നഗര്‍ ബാംഗ്ലൂര്‍ കര്‍ണാടക, ഐ.സി.എ. ഇംഗ്ലീഷ് സ്‌കൂള്‍ തലക്കടത്തൂര്‍ വൈലത്തൂര്‍ തിരൂര്‍ മലപ്പുറം, ദാറുസ്സലാം സുന്നി മദ്‌റസ പറമ്പില്‍പീടിക മലപ്പുറം, ശംസുല്‍ ഹുദാ സുന്നി മദ്‌റസ മാരായമംഗലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ഒറ്റപ്പാലം പാലക്കാട്, നൂറുല്‍ ഇസ്‌ലാം മദ്‌റസ മണ്ണുത്തി തൃശൂര്‍, സ്റ്റാര്‍ പബ്ലിക്ക് സ്‌കൂള്‍ തിരുപ്പൂര് തമിഴ്‌നാട്, സെയ്യിദിയ്യ ഓറിയന്റല്‍ നഴ്‌സറി ആന്റ് പ്രൈമറി സ്‌കൂള്‍ തിരുപ്പൂര് വി എസ് എ നഗര്‍ തമിഴ്‌നാട്, സെയ്യിദിയ്യ ഓറിയന്റല്‍ സ്‌കൂള്‍ പുഷ്പ നഗര്‍ തിരുപ്പൂര് തമിഴ്‌നാട്, സെയ്ദുല്‍ മിലത്ത് ശരീഅത്ത് ലോകോളേജ് തിരുപ്പൂര്, അലിയ്യുബ്‌നു അബീത്വാലിബ് മദ്‌റസ പാലോട്ട് പള്ളി കണ്ണൂര്‍.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉല്‍ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്ത്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി കെ അബൂബക്കര്‍ മൗലവി, അബൂഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, വി എം കോയ മാസ്റ്റര്‍, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വൈലത്തൂര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പി അലവി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം സാഹിബ് നന്ദിയും പറഞ്ഞു.