Connect with us

Kerala

സെറ്റ് പരീക്ഷയില്‍ വീണ്ടും കൂട്ടത്തോല്‍വി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതക്കുള്ള “സെറ്റ്” പരീക്ഷയില്‍ വീണ്ടും കൂട്ടത്തോല്‍വി. 33,946 പേര്‍ പരീക്ഷയെഴുതിയതി ല്‍ 6543 പേര്‍ മാത്രമാണ് വിജയിച്ചത്. വിജയ ശതമാനം 19.27. സംഗീതം വിഷയത്തില്‍ ഒരാള്‍ പോലും വിജയിക്കാത്ത പരീക്ഷയില്‍ മറ്റ് വിഷയങ്ങളിലെ വിജയ ശതമാനം ഇപ്രകാരമാണ്. ഹിന്ദി (5.37)ഇക്കണോമിക്‌സ് (9.05) അറബിക് (9.03)തമിഴ് (5.26)സംസ്‌കൃതം (2.36) കൊമേഴ്‌സ് (13.03) കണക്ജ് (12.07)ഫിസിക്‌സ് (12.26).
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉദ്യോഗാര്‍ഥികളുടെ പരാതിയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഈ വര്‍ഷം നഗറ്റീവ് മാര്‍ക്ക് ഒഴിവാക്കി നടത്തിയ പരീക്ഷയായിട്ടുപോലും റിസള്‍ട്ടില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. മാത്രമല്ല വര്‍ഷങ്ങളായി ഉണ്ടായിരുന്ന മോഡറേഷന്‍ ഇത്തവണ നല്‍കാതിരുന്നതും തോല്‍വിയുടെ ആഴം കൂട്ടി. ഏറെ പ്രയാസകരമായ ചോദ്യങ്ങള്‍ ഉള്‍പെടുത്തി നടത്തുന്ന പരീക്ഷ ധനസമ്പാദനത്തിനുള്ള മാര്‍ശമായി മാറിയതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. നേരത്തെ സര്‍ക്കാര്‍ നടത്തിയിരുന്ന പരീക്ഷ ഇപ്പോള്‍ എല്‍ ബി എസ് ആണ് നടത്തുന്നത്. ഒരു പരീക്ഷാര്‍ഥിയില്‍ നിന്ന് 750 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഇത്തവണ രണ്ടര കോടി ഫീസിനത്തില്‍ എല്‍ ബി എസിനു ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 16നായിരുന്നു പരീക്ഷ. മോഡറേഷന്‍ മാര്‍ക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാനിരിക്കയാണ്.