Connect with us

Gulf

'സാംസ്‌കാരിക സമന്വയത്തിന്റെ നാല് പതിറ്റാണ്ട്'; ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നാല് പതിറ്റാണ്ട് പിന്നിട്ടതിന്റെ ഓര്‍മയ്ക്കായി “സാംസ്‌കാരിക സമന്വയത്തിന്റെ നാല് പതിറ്റാണ്ട്” എന്ന പുതിയ ലോഗോ പ്രകാശനം ചെയ്തു. കലാ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ഭാഷാ സെമിനാര്‍, വേനല്‍ത്തുമ്പികള്‍ സമ്മര്‍ ക്യാംപ്, ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ്, ചിത്രപ്രദര്‍ശനം, ചലച്ചിത്രോല്‍സവം, കലോല്‍സവം, സംഗീത വിരുന്നുകള്‍, കേരളോല്‍സവം, നാടകോല്‍സവം, ശാസ്ത്ര സെമിനാര്‍, ശാസ്ത്ര മേള, ഓണാഘോഷം, ഓണസദ്യ, മെഡിക്കല്‍ ക്യാംപുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെന്ന് കെഎസ്‌സി ഭാരവാഹികള്‍ അറിയിച്ചു. സാംസ്‌കാരിക സാമൂഹിക മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ നാല് പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കായി രൂപകല്‍പന ചെയ്ത ലോഗോ ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എംഡി ഗണേഷ് ബാബുവാണ് ഈദാഘോഷവേളയില്‍ സംഘടിപ്പിച്ച ഈദും ഇശലും പരിപാടിയില്‍ പ്രകാശനം ചെയ്തത്.

Latest