സുഡാനിലെ പ്രളയബാധിതര്‍ക്ക് ഖത്തറിന്റെ സഹായം

Posted on: August 14, 2013 7:40 pm | Last updated: August 14, 2013 at 7:40 pm
SHARE

ദോഹ: സുഡാനിലെ പ്രളയബാധിതരായവര്‍ക്ക് സഹായവുമായി ഖത്തര്‍ രംഗത്ത്. അടിയന്തിരമായി 65 ടണ്‍ ഭക്ഷണസാധനങ്ങള്‍ ഖത്തര്‍ എത്തിച്ചു. രണ്ടുദിവസങ്ങളിലായാണ് ഖത്തറിന്റെ സഹായം സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ എത്തിച്ചത്.

ഖത്തറിന്റെ ആഭ്യന്തരസുരക്ഷാസേനയായ ലഖ്വിയയുടെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.