ആര്‍ എസ് സി ഫ്രീഡം കോള്‍സ് വെള്ളിയാഴ്ച്ച

Posted on: August 14, 2013 5:46 pm | Last updated: August 14, 2013 at 5:46 pm
SHARE

ദോഹ: ഖത്തര്‍ ആര്‍.എസ്.സി ‘ഫ്രീഡം കോള്‍സ്’ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യം സമാധാനം എന്ന ശീര്‍ഷകത്തില്‍ ആര്‍.എസ്.സി യുടെ സാംസ്‌കാരിക വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ ഹാളിലാണ് പരിപാടികള്‍.

ഫ്രീഡം പ്ലെഡ്ജ്,ഫ്രീഡം ക്വിസ്സ്,ഫ്രീഡം ഡിബേറ്റ്,ഫ്രീഡം സോങ്ങ്‌സ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും. അഡ്വ. സമദ് പുലിക്കാട്, അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി, കോയ കൊണ്ടോട്ടി, മുജീബു റഹ് മാന്‍ വടക്കേമണ്ണ വിവിധ സെഷനുകളില്‍ സംബന്ധിക്കും. പുരുഷവിഭാഗം ഫ്രീഡം ക്വിസ് പ്രോഗ്രാം നാലു മണിക്ക് ഐ.സി.സി മുംബൈ ഹാളില്‍ നടക്കും. ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ 66490786,33396698 നമ്പറുകലിലോ ബന്ധപ്പെടണം.