നീറ്റ് റദ്ദാക്കിയതിനെതിരെ കേന്ദ്രം പുനപരിശോധനാ ഹരജി നല്‍കി

Posted on: August 14, 2013 5:32 pm | Last updated: August 14, 2013 at 5:32 pm
SHARE

supreme courtന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് ദേശീയ തലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷ – നീറ്റ് റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കി. വിധിക്ക് അടിസ്ഥാനമായി സുപ്രീം കോടതി നടത്തിയ വാദങ്ങള്‍ വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സാമുദിയിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഏകീകൃത പരീക്ഷയെന്ന വാദം ശരിയല്ലെന്നും ഹരജിയില്‍ പറയുന്നു.

നീറ്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഉള്‍പ്പെട്ട ബഞ്ച് പ്രവേശന പരീക്ഷ റദ്ദാക്കിയത്.