മുല്ലപ്പെരിയാര്‍ സുരക്ഷിമല്ലെന്നതിന് തെളിവുണ്ടോ? സുപ്രീം കോടതി

Posted on: August 14, 2013 5:11 pm | Last updated: August 14, 2013 at 5:11 pm
SHARE

mullappaeriyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നതിന് തെളിവ് എവിടെയെന്ന് സുപ്രീം കോടതി. കേസില്‍ കേരളത്തിന്റെ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി സുപ്രീംകോടതി വിധിവന്ന് 16 ദിവസത്തിനകം ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച് കേരള നിയമസഭ നിയമം പാസാക്കിയത് കോടതിവിധിയുടെ അട്ടിമറിയല്ലേയെന്ന് ചോദിച്ച കോടതി, തെളിവില്ലാതെ പുരപ്പുറത്ത് കയറി അപകടം, അപകടം എന്ന് വിളിച്ചുകൂവിയിട്ട് കാര്യമില്ലെന്നും നിരീക്ഷിച്ചു. 136 അടി വരെ സുരക്ഷിതമായത് കൊണ്ടല്ലേ നിയമസഭ അത്തരത്തില്‍ ജലനിരപ്പ് നിശ്ചയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ കേരളത്തിന്റെ അന്തിമ വാദം പൂര്‍ത്തിയായി.