Connect with us

Kerala

ഉമ്മന്‍ചാണ്ടി രാജിവെക്കുന്നത് വരെ സമരം നടത്തും: പിണറായി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്്് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തുടര്‍ സമരങ്ങള്‍ എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഉമ്മന്‍ചാണ്ടിയുടെ പൊതുപരിപാടികള്‍ ഉപരോധിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏറെ നാളത്തെ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. സമരം പിന്‍വലിച്ചത് സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വസ്തുതയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

Latest